Gold Rate Continue to Fall; Pavan Rate Drops by Rs 35,000 till, Gram Price Could Fall to Rs 11,250.സ്വർണവില ഇടിഞ്ഞ് താഴുന്നു; പവന് 35000 രൂപ കുറഞ്ഞു, ഗ്രാം വില 11250 ലേക്ക് പോകുമെന്ന്. സ്വർണവില ഇനിയും തകർന്ന് താഴേക്ക് തന്നെ പോകുമെന്ന് സാമ്പത്തിക വിദഗ്ധർ. യു.എസിലെ പലിശപ്പേടി നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ഔണ്‍സ് വില 3500 ഡോളറിലേക്ക് ഇടിയുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും 5 ശതമാനം ഇടിവ് കൂടി പ്രതീക്ഷിക്കാമെന്നാണ് ഫോറക്സ് ഡോട്ട് കോം അനലിസറ്റുകൾ പറയുന്നത്.ഈ ആഴ്ച മാത്രം സ്വർണവിലയിൽ 5 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്.