ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു ഗസറ്റ് വിജ്ഞാപന... രണ്ടു ഗസറ്റ് വിജ്ഞാപന ങ്ങളിലായി കൊല്ലം -കടവൂർ മുതൽ വയ്യാങ്കര വരെയുള്ള ഭാഗവും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ജില്ലയുടെ ഭാഗത്തെയും സ്ഥലവിവരങ്ങളാണ് ഗസറ്റ് നോട്ടിഫിക്കേഷനായി പ്രസിദ്ധീകരിച്ചത്. ഇതോടുകൂടി ദേശീയപാത വികസനത്തിന് വേഗം കൈവരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.ഗസറ്റ് നോട്ടിഫിക്കേഷനിൽ പാത വികസനത്തിനാവശ്യമായി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ സർവേ നമ്പരും ബ്ലോക്ക് നമ്പറും തിരിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തഘട്ടം എന്ന നിലയിൽ ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടൽ നടക്കും.