Gold Rate Witness Massive Crash Today; Pavan Rate Falls by Rs 3,760 in a Single Day, Just Rs 2,080 Away from Rs 90,000.സ്വർണവിലയിൽ ഇന്ന് വമ്പൻ തകർച്ച; ഒറ്റയടിക്ക് പവന് 3760 രൂപ കുറഞ്ഞു, 2080 രൂപ കൂടി കുറഞ്ഞാൽ 90,000ത്തിലേക്ക്. ഗ്രാം വിലയിൽ 470 രൂപയുടെ ഇടിവാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതാണ് കേരളത്തിലെ വിലയേയും സ്വാധീനിച്ചത്. രാജ്യാന്തര വിപണിയിൽ നിലവിൽ കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണമുള്ളത്.ഇന്ന് ഔണ്‍സിന് 3590 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ അപേക്ഷിച്ച് 205 ഡോളറാണ് ഒറ്റയടിക്ക് കുറഞ്ഞ്.