Dr jinto John Criticises Leadership for Welcoming Padmaja Venugopal to partyപാപക്കറ കഴുകി വെടിപ്പാക്കട്ടെ ആദ്യം, വെറുപ്പ് പറയുന്നവർക്ക് വരാനുള്ള വഴിയമ്പലമല്ല കോണ്ഗ്രസ്;ജിൻ്റോ ജോണ്. പത്മജ വേണുഗോപാലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാനുളള നേതൃത്വത്തിൻ്റെ നീക്കത്തിനിടെ തുറന്നടിച്ച് കോണ്ഗ്രസ് നേതാവ് ഡോ ജിൻ്റോ ജോണ്. കോൺഗ്രസ് അധികാരത്തിലെത്തിയപ്പോഴാണ് ബിജെപിയിൽ 'അവഗണന' തോന്നിയുള്ള മടക്കമെന്ന് ജിൻ്റോ വിമർശിച്ചു. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതിൽ തുറന്നിട്ടിരിക്കേണ്ട ഗതികേടിൽ കോൺഗ്രസ് എത്തിയിട്ടില്ല. ഇതുവരേയും കോൺഗ്രസ്സിലേക്കെന്ന് പറയാത്തവരെ ക്ഷണിക്കുന്ന ആവേശക്കമ്മിട്ടിക്കാർ അതുകൊണ്ട് പൊടിക്കൊന്നടങ്ങണമെന്നും ജിൻ്റോ ഫേസ്ബുക്കിൽ കുറിച്ചു. 'പത്മജ വേണുഗോപാൽ രണ്ടര വർഷം മുൻപ് 'വലത്തോട്ട്' നോക്കിയപ്പോൾ കോൺഗ്രസിൽ സ്ത്രീകൾക്ക് കസേര ഇല്ലായിരുന്നുവത്രേ!