TVK MLA VS Babu, Who Defeated MK Stalin, Passes Away; Vijay Calls It An Irreparable Loss എംകെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎല്‍എ വിഎസ് ബാബു അന്തരിച്ചു; തീരാ നഷ്ടമെന്ന് വിജയ്. തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ വിഎസ് ബാബു അന്തരിച്ചു. രണ്ടു മാസമായി അസുഖ ബാധിതനായി ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസകോശ അസുഖം കാരണം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അന്ത്യം. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പൊതുപ്രവര്‍ത്തകനായിരുന്നു വിഎസ് ബാബു എന്നും വിയോഗം തീരാനഷ്ടമാണെന്നും മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് പ്രതികരിച്ചു.