Ariyal Shukkur Case: Legal Battle Will Continue Until All Culprits Are Punished, Says Chief Ministerഅരിയിൽ ഷുക്കൂർ വധം; മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരും;മുഖ്യമന്ത്രി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി പി എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണമാണിത്. നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്റേതെന്നും അദ്ദേഹം പറഞ്ഞു.ഗൂഡാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടണം. സി പി എം നേതാക്കള്‍ക്ക് ഗൂഡാലോചനയിലുള്ള പങ്ക് പുറത്തു കൊണ്ട് വരേണ്ടത് അനിവാര്യമാണ്.