Ariyil Shukkur Murder Case: 7 Accused Sentenced To Life Imprisonment, 6 Granted Bail By CBI Court; Two Sides Says Appeals To Be Filed അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ആറ് പേര്‍ക്ക് ജാമ്യം, അപ്പീല്‍ നല്‍കും. എംഎസ്എഫ് പ്രവര്ത്തകന് കണ്ണൂര്‍ പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റു ആറ് പേര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ താഴെയാണ് തടവ്. വിചാരണ വേളയില്‍ ഇവര്‍ ഈ തടവുകാലം കഴിഞ്ഞതിനാല്‍ ആറ് പേര്‍ക്കും ജാമ്യം അനുവദിച്ചു.