“Don’t ask me, I’m not the one who brought Padmaja Venugopal into the BJP,” Suresh Gopi responds.|എന്റെയടുത്തല്ല ചോദിക്കേണ്ടത്, പത്മജയെ ബിജെപിയിൽ ചേർത്തത് ഞാനല്ല, പ്രതികരിച്ച് സുരേഷ് ഗോപി. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ നിന്ന് രാജി വെച്ചതിനെ കുറിച്ച് തന്റെയടുത്തല്ല ചോദിക്കേണ്ടതെന്ന് സുരേഷ് ഗോപി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് വേണം അക്കാര്യം ചോദിക്കാനെന്നും പ്രതികരണം തേടിയ മാധ്യമങ്ങളോട് സുരേഷ് ഗോപി വ്യക്തമാക്കി.അവരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്തത് താനല്ല. അവര്‍ ഇപ്പോള്‍ പുറത്ത് പോകണമെന്ന് പറയുന്നത് കേട്ടു. അത് സംസ്ഥാനത്തെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംസ്ഥാന നേതാക്കള്‍ മാന്യമായിട്ട് നോക്കേണ്ട കാര്യമാണ്.