MK Stalin Takes Revenge, Ignores Rahul Gandhi’s Call, Says He Is Busy with Other Commitments| പകരം വീട്ടി സ്റ്റാലിൻ, രാഹുൽ ഗാന്ധി വിളിച്ചപ്പോൾ ഫോണെടുത്തില്ല, മറ്റ് തിരക്കുകളുണ്ടെന്ന് മറുപടി. സോണിയാ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ എംകെ സ്റ്റാലിന്റെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്. ഡല്‍ഹിയില്‍ വെച്ച് നടന്ന പരിപാടിയില്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ് അടക്കം പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ഡിഎംകെ ഇന്ത്യാ സഖ്യം വിട്ട് എന്‍ഡിഎയുമായി കൂടുതല്‍ അടുക്കുന്നുവെന്ന സൂചനകളും അതിനിടെ പുറത്ത് വരുന്നുണ്ട്.മണ്ഡല പുനര്‍നിര്‍ണയ ബില്ലിലും വനിതാ സംവരണ ബില്ലിലും പിന്തുണ തേടി ഡിഎംകെയെ ബിജെപി നേതാക്കള്‍ സമീപിച്ചതായാണ് സൂചനകള്‍.