Narendra Modi Will Visit Jatayu Rock In Kollam; Union Minister Arrive First, Says Suresh Gopi പ്രധാനമന്ത്രി നരേന്ദ്ര മോദി ജടായു പാറ സന്ദര്‍ശിക്കും; ആദ്യം കേന്ദ്രമന്ത്രി എത്തുമെന്ന് സുരേഷ് ഗോപി. കൊല്ലം ചടയമംഗലത്തുള്ള ജടായു പാറ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. സംസ്ഥാന മന്ത്രിമാരും പ്രമുഖ നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ച പിന്നാലെയാണ് കേന്ദ്ര നേതാക്കള്‍ എത്തുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആയിരിക്കും ആദ്യം വരിക. അതിന് ശേഷം പ്രധാനമന്ത്രി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.