Malaysia | All Indians traveling to Malaysia will need to obtain a visa before their trip, വിസ അപേക്ഷകളുമായി ബന്ധപ്പെട്ട് മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പ് പുതിയൊരു നിബന്ധന കൂടി കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്ക്ക് മലേഷ്യ നല്‍കിവരുന്ന വിസ രഹിത പ്രവേശന സൗകര്യം നിര്‍ത്തലാക്കുന്നു. 2027 ജനുവരി 1 മുതലാണ് പുതിയ പരിഷ്കരണം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ, മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പായി വിസ നേടേണ്ടിവരും. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ ഇളവ് അടുത്ത വര്‍ഷം മുതല്‍ ലഭിക്കില്ലെന്ന് മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.