Pension to Be Increased to Rs 45,000? Will a 67% Hike Be Implemented? Heres the Demand.മിനിമം പെൻഷൻ തുക 45,000 രൂപയാകുമോ? 67 ശതമാനം വർധനവ് നടപ്പാകുമോ? ആവശ്യം ഇങ്ങനെ. എട്ടാം ശമ്പള കമ്മീഷന് മുൻപിൽ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യവുമായി പെൻഷൻകാരുടെ സംഘടനകൾ. അവസാന ശമ്പളത്തിൻ്റെ 50 ശതമാനം മുതൽ 67 ശതമാനം വരെ പെൻഷൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഏഴാം ശമ്പളകമ്മീഷന് മുൻപിൽ നേരത്തേ ഇതേ ആവശ്യം ഉന്നയിക്കപ്പെടിരുന്നുവെങ്കിലും നിരസിക്കപ്പെട്ടിരുന്നു.ഭാരതീയ പെൻഷനേഴ്സ് സമാജ് ആണ് ഉയർന്ന പെൻഷൻ എന്ന ആവശ്യം പ്രധാനമായും ഉയർത്തിയത്. കുറഞ്ഞത് 45,000 പെൻഷൻ ആയി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.