Bengaluru Emerges As The Second Largest AI Startup Hub In Asia; Attracts 2 28 Billion In Investment. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്റ്റാർട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യൺ ഡോളർ നിക്ഷേപം. ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സ്റ്റാർട്ടപ്പ് കേന്ദ്രമായി ബെംഗളൂരു. മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ-നവീകരണ കേന്ദ്രങ്ങളിലൊന്നെന്ന നഗരത്തിന്റെ സ്ഥാനം ഇതോടെ കൂടുതൽ ശക്തമായി. ബെംഗളൂരു ഇന്നൊവേഷൻ റിപ്പോർട്ട് 2026 പ്രകാരം ഇന്ത്യയിലെ എഐ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 36.3 ശതമാനവും ബെംഗളൂരുവിലേക്കാണ് എത്തുന്നത്.ഏകദേശം 2.28 ബില്യൺ ഡോളറാണ് ഈ മേഖലയിലെ നിക്ഷേപം.