Dean Kuriakose Rules Out KPCC President Post, Rejects Social Media Campaigns.|കെപിസിസി അധ്യക്ഷ പദവിയിലേക്കില്ല, സോഷ്യൽ മീഡിയ ക്യാംപെയ്നുകളെ തള്ളി ഡീൻ കുര്യാക്കോസ്. കെപിസിസി അധ്യക്ഷ പദവിയിലേക്ക് തന്റെ പേരുയർത്തി സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാംപെയ്നുകളെ തളളി ഡീൻ കുര്യാക്കോസ് എംപി. അങ്ങേയറ്റം തെറ്റായ നടപടിയാണ് ഇതെന്നും അർഹതയില്ലാതെ ഞാൻ ഒരു സ്ഥാനവും ആരോടും ചോദിച്ചിട്ടില്ലെന്നും ഡീൻ കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.തനിക്ക് വേണ്ടി നടത്തുന്ന ക്യാംപെയ്നിൽ നിന്ന് സുഹൃത്തുക്കൾ അടക്കമുളളവർ പിന്മാറണമെന്നും ഇപ്പോൾ കെപിസിസി അധ്യക്ഷ പദവിയിൽ താൻ അൺഫിറ്റ് ആണെന്നാണ് ബോധ്യമെന്നും ഡീൻ കുര്യാക്കോസ് പറയുന്നു.