Travel From North Bengaluru To The Airport Set To Become Smoother; Flyover Under Consideration. വടക്കൻ ബെംഗളൂരുവിൽ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവർ പരിഗണനയിൽ. ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം. മേഖല നേരിടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഹെബ്ബാൾ മേൽപ്പാലത്തിന്റെ മാതൃകയിൽ പുതിയ ഫ്ലൈഓവർ നിർമ്മിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചതോടെയാണ് ഇത്. വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി പുതിയ മേൽപ്പാലം ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ സർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഉൽസൂരിലെ മദർ തെരേസ സർക്കിളിൽനിന്ന് ബാഗലൂരിലേക്ക് 19.