UP Election: Congress Wish Will Not Be Fulfilled; SP Not Share Seats, Akhilesh Rahul Take Last Decision കോണ്‍ഗ്രസിന്റെ ആഗ്രഹം നടക്കില്ല; എസ്പി സീറ്റുകള്‍ വിട്ടുകൊടുക്കില്ല, അഖിലേഷും രാഹുലും തീരുമാനിക്കും. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകളില്‍ പിരിമുറുക്കം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 181 സീറ്റുകളാണ് എന്ന് കഴിഞ്ഞ ദിവസം എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പരിപാടിയില്‍ പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അഖിലേഷ് പറഞ്ഞത്.