ഹൈദരാബാദ്: സ്കൂളിൽ വിദ്യാര്‍ഥികള്‍ക്ക് മുന്നിലിരുന്ന് മദ്യപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത അധ്യാപകനെ ആന്ധ്രപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് സ്കൂളിലെത്തിയ ശേഷം... മദ്യപിച്ച് സ്കൂളിലെത്തിയ ശേഷം സ്റ്റാഫ്റൂമിലിരുന്നും മദ്യപിച്ച കെ. കോടേശ്വര റാവു എന്ന അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മദ്യലഹരിയിൽ അധ്യാപകൻ തന്നെ വസ്ത്രം അഴിപ്പിച്ച് ശിക്ഷിച്ചതായി വിദ്യാർഥികളിലൊരാൾ പരാതിപ്പെടുന്നതും വിഡിയോയിലുണ്ട്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല് പരിഷത്ത് സ്കൂളിലായിരുന്നു സംഭവം. അധ്യാപകന് സ്റ്റാഫ് റൂമിലിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.