BJP Failed to Offer Anything, Padmaja Venugopal Set to Resign; Hints at Return to Congress| ബിജെപി ഒന്നും തന്നില്ല, രാജിക്കൊരുങ്ങി പത്മജ വേണുഗോപാൽ, തിരികെ കോൺഗ്രസിലേക്കെന്ന് സൂചന. തൃശൂര്‍: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ നിന്ന് രാജി വെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായാണ് പത്മജ വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. നാളെ രാജിക്കത്ത് ബിജെപി സംസ്ഥാന നേതൃത്വത്തിന് കൈമാറിയേക്കും എന്നാണ് സൂചന.ബിജെപിയില്‍ അവഗണിക്കപ്പെടുകയാണെന്നും ആവശ്യമായ പരിഗണനകള്‍ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പാര്‍ട്ടി വിടാനുളള പത്മജ വേണുഗോപാലിന്റെ തീരുമാനം എന്നാണ് വിവരം. മാത്രമല്ല ബിജെപിയില്‍ നിന്ന് തിരികെ കോണ്‍ഗ്രസിലേക്ക് തന്നെ പത്മജ മടങ്ങിയേക്കും എന്നും സൂചനയുണ്ട്.