Modi would have been jailed back then; a Congress leader prevented it, now we are paying the price, says Veerappa Moily അന്ന് മോദിയെ ജയിലിലടക്കുമായിരുന്നു; തടഞ്ഞത് കോണ്‍ഗ്രസ് നേതാവ്, ഇന്ന് അനുഭവിക്കുന്നു എന്ന് മൊയ്ലി. യുപിഎ ഭരണകാലത്ത് നരേന്ദ്ര മോദിയെ ജയിലലടക്കുമായിരുന്നു എന്നും തടഞ്ഞത് കോണ്‍ഗ്രസ് നേതാവാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്ലി. അന്ന് മോദിയെ ജയിലില്‍ അടയ്ക്കുന്നത് തടഞ്ഞതിന്റെ കാരണമാണ് ഇന്ന് അനുഭവിക്കുന്നത് എന്നും മൊയ്ലി പറഞ്ഞു. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പുസ്തകം ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.