Kochi-Vypin Lakeside Road: Will the Long-Awaited Project Become a Reality? Easier Travel to Kochi Ahead?വൈപ്പിനിൽ കായലോര റോഡ് വരുമോ?; കാത്തിരിപ്പ് വെറുതെയാകില്ല.. കൊച്ചിയിലേക്കും ഈസിയായി പോകാം. കൊച്ചി വാട്ടർ മെട്രോ പദ്ധതി നോർത്ത് പറവൂരിലേക്ക് നീട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ വൈപ്പിനും പ്രതീക്ഷയിൽ. ഇവിടെ കിഴക്കൻ തീരത്തുകൂടി കായലോര റോഡ് നിർമ്മിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിന് ജീവൻ വെയ്ക്കുമെന്നാണ് പ്രാദേശികരുടെ വിലയിരുത്തൽ. റോഡ് വരുന്നത് ഒരു ബദൽ യാത്രാ മാർഗം എന്നതിലുപരി മേഖലയ്ക്ക് വലിയ തോതിൽ ഗുണകരമാകും.ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് മാത്രമല്ല. പടിഞ്ഞാറൻ ദ്വീപുകാരെ വലയ്ക്കുന്ന വെള്ളക്കെട്ടിനും വലിയ പരിഹാരം തീർത്തേക്കും.