ബാലഭാസ്കറിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, നടപടി മാതാപിതാക്കളുടെ ഹർജിയിൽ . Balabhaskars Death: High Court Orders Further Investigation; Move Follows Petition By Parents. കൊച്ചി: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് സംഗീതജ്ഞനായ ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്.