Fort Kochi Vypin Ro Ro Service; Welcome News For Passengers Move Underway To Form An SPV. ഫോർട്ട് കൊച്ചി-വൈപ്പിൻ റോ റോ സർവീസ്; യാത്രക്കാർക്ക് ആശ്വാസ വാർത്ത, എസ്പിവി രൂപീകരിക്കാൻ നീക്കം. കൊച്ചി: ഫോർട്ട് കൊച്ചിയെയും വൈപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോ-റോ വെസൽ സർവീസുകൾക്കായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) രൂപീകരിക്കുന്നതിനുള്ള കരട് നിർദ്ദേശം കൊച്ചി കോർപ്പറേഷൻ തയ്യാറാക്കി. കോർപ്പറേഷൻ കൗൺസിൽ വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ കരട് നിർദ്ദേശം ചർച്ച ചെയ്യുമെന്നാണ് വിവരം.2018 മുതൽ കൊച്ചി കോർപ്പറേഷനെ പ്രതിനിധീകരിച്ച് കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് (കെഎസ്ഐഎൻസി) റോ-റോ സർവീസുകൾ നടത്തുന്നത്.