Old Gold Jewellery exchange or Remake It? Which Is More Cost-Effective? Find Outപഴയ സ്വർണം മാറ്റി പുതിയത് വാങ്ങണോ അതോ മാറ്റിപ്പണിയണോ?ഏതാണ് ലാഭം?അറിയാം. സ്വർണവില വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഉപഭോക്താക്കളിൽ പലരും പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുകയാണ്. ചിലരാകട്ടെ ആഭരണങ്ങൾ മാറ്റിപ്പണിയണമെന്ന ആവശ്യവുമായാണ് ജ്വല്ലറികളിൽ എത്തുന്നത്. അതിന് മുൻപ് ഇവ തമ്മിലുള്ള വ്യത്യാസം അറിയാം.പഴയ ആഭരണങ്ങൾ കൊടുത്ത് അതിൻ്റെ തൂക്കത്തിന് അനുസൃതമായോ അല്ലെങ്കിൽ അതിനൊപ്പം കൂടുതൽ തുക നൽകിയോ പുതിയ സ്വർണം വാങ്ങുന്നതാണ് ഒരു രീതി. അതുപോലെ തന്നെ കല്ലുകളോ മുത്തുകളോ പോലുള്ളവ ഉണ്ടെങ്കിൽ അതിൻ്റെ വിലയും ലഭിക്കില്ല.