Travel Made Easier For North Bengaluru Residents; Construction Of The Jakkur Railway Overpass Completed. വടക്കൻ ബെംഗളൂരു നിവാസികൾക്ക് ഇനി യാത്ര എളുപ്പം; ജക്കൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കി. ബെംഗളൂരു: നഗരത്തിലെ വടക്കൻ മേഖലകളിലെ യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ നിന്ന് വലിയ ആശ്വാസമാകുന്ന ജക്കൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കി. 15 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലം തുറന്ന് കൊടുക്കുന്നത്. 443 മീറ്റർ നീളവും നാലുവരിപ്പാതയുമുള്ള മേൽപ്പാലം നവംബർ 18ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ ഉദ്ഘാടനം ചെയ്യും.