അറിയാത്ത സാമ്പത്തിക ഇടപാടിന്റെ പേരിൽ ജപ്തി ചെയ്ത സ്വന്തം വീടിനു മുന്നിൽ നിതീ തേടി അവിവാഹിതരായ വയോധിക സഹോദരിമാർ നടത്തുന്ന സമരമാണ് വാർത്തയുടെ പ്രധാന. മാവൂർ ∙ തലചായ്ക്കാൻ ഇടമില്ല, നീതി തേടി അവിവാഹിതരായ വയോധിക സഹോദരിമാരുടെ സമരം. കുറ്റിക്കാട്ടൂർ പൈങ്ങോട്ട്പുറത്ത് കരുവാറ്റ പ്രേമ (65), അമൃതവല്ലി (63) എന്നിവരാണ് അറിയാത്ത സാമ്പത്തിക ഇടപാടിന്റെ പേരിൽ ജപ്തി ചെയ്ത സ്വന്തം വീടിനു മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വീട് ജപ്തി ചെയ്തു വീട്ടുസാധനങ്ങളും ഫർണിച്ചറും വീടിനു പുറത്തിട്ടത്. അന്നു രാത്രി മുതൽ ഇവരും വീടിന്റെ തറയിൽ കിടന്നു.