Gold Rate Drop by Around Rs 7,300; Could Rates Surge by Rs 45,000 to Hit Rs 1.44 Lakh? Forecastസ്വർണവില കുറഞ്ഞത് 7300 രൂപയോളം..ഇനി 45000 രൂപ ഉയർന്ന് 1.44 ലക്ഷത്തിലേക്ക്?പ്രവചനം. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ആദ്യമായി ഔണ്‍സ് വില 3857 ഡോളറായി കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷവും ഉയർന്ന എണ്ണവിലയും പണപ്പെരുപ്പ ആശങ്കയുമെല്ലാമാണ് സ്വർണവിലയെ പിന്നോട്ട് അടിക്കുന്നത്.രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതോടെ കേരളത്തിലും പവൻ വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാർച്ചിന് ശേഷം സ്വർണം ആദ്യമായി 1 ലക്ഷത്തിന് താഴെയത്തെി.