Kollam Kottarakkara Bypass Development: Four-Lane Elevated Highway Proposed Over MC Roadകൊട്ടാരക്കര ബൈപ്പാസ് വികസനം; വേണ്ടത് എംസി റോഡിന് മുകളിലൂടെ നാല് വരി എലിവേറ്റഡ് ഹൈവെ. കൊട്ടാരക്കര ബൈപ്പാസ് വികസനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി. വികസനത്തിന്റെ പേരിൽ 4.32 ഹെക്ടർ ഭൂമി ഏറ്റെടുക്കുമ്പോൾ 161 ഭൂവുടമകളാണ് പ്രതിസന്ധിയിലാകുന്നതെന്ന് എംപി പറഞ്ഞു. നിർദ്ദിഷ്ട പദ്ധതിക്കായി കൊട്ടാരക്കര, മൈലം വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കാനാണ് നിർദേശം. സാമൂഹിക ആഘാത പഠന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 161 ഭൂവുടമകളുടെ കൈവശഭൂമി ഭാഗികമായോ പൂർണമായോ നഷ്ടപ്പെടും. 200ൽ അഘികം കുടുംബങ്ങളുടെ വരുമാനത്തെയും ഉപജീവനമാർഗത്തെയും നേരിട്ട് പ്രതികൂലമായി ബാധിക്കും.