Kulgam Encounter: Security Forces Clash With Terrorists, Search Underway for Lashkar-e-Taiba Commanderകുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ലഷ്കർ-ഇ-തൊയ്ബ കമാൻഡർക്കായി തിരച്ചിൽ. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ലഷ്കർ-ഇ-തൊയ്ബ ഉന്നത കമാൻഡർ ലത്തീഫ് ഭട്ടിനെ പോലീസ് വളഞ്ഞതായി റിപ്പോർട്ട്. പ്രദേശത്ത് സുരക്ഷ സന പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഏറ്റുമുട്ടൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.തിങ്കളാഴ്ച കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലത്തീഫിൻ്റെ കൂട്ടാളിയായ ഉമർ നിസാർ ദാറിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.