Following PV Anvar, CK Janu also speaks out; Chief Minister expresses displeasure over the reactions of ministers from allied parties പിവി അന്‍വറിന് പിന്നാലെ സികെ ജാനുവും; ഘടകകക്ഷി മന്ത്രിമാരുടെ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. പിവി അന്‍വറിന് പിന്നാലെ സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) ബോര്‍ഡ്-കോര്പറേഷന് പദവികള്‍ ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തെ സമീപിച്ചു. ഒരു അധ്യക്ഷ സ്ഥാനവും അഞ്ച് മെംബര്‍ പദവിയുമാണ് ജാനു ആവശ്യപ്പെട്ടിരിക്കുന്നത്. ജാനുവിന്റെ പാര്‍ട്ടിയും പിവി അന്‍വറും ഒരുമിച്ചാണ് യുഡിഎഫില്‍ അസോസിയേറ്റഡ് മെംബര്‍ ആയത്.