Kunnothuparamba Grama Panchayath Collecting Unmarried Young Men Data For Help; Here President Explained What Is Panchayath Aiming And How It Planned? പെണ്ണു കെട്ടാത്തവരുടെ കണക്കെടുക്കും; കുന്നോത്ത് പറമ്പ് പഞ്ചായത്ത് വേറിട്ട വഴിയില്‍, അമ്മമാരുടെ അപേക്ഷ. അവിവാഹിതരെ കണ്ടെത്തി വിവാഹത്തിന് കളമൊരുക്കുന്ന പദ്ധതി നടത്തി സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച രജിസ്ട്രേഷന് പ്രോഗ്രാം ആയിരുന്നു കോഴിക്കോട്ടെ ക്ഷേത്ര കമ്മിറ്റിയുടേത്. 2000 പേരെ പ്രതീക്ഷിച്ച കമ്മിറ്റിക്ക് മുമ്പിലെത്തിയത് 7000ത്തോളം പേരാണ്. അപേക്ഷ ഫോറം തികയാതെ വന്നതും വാര്‍ത്തകളില്‍ നിറഞ്ഞു. അന്ന് വന്നവരില്‍ 6000ത്തോളം പേരും പുരുഷന്മാരായിരുന്നു.