Anakkara Grama Panchayath Rule Lost To UDF Amid Congress And Muslim League Rift; LDF Member Jeseena Win As Panchayath President കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലടിച്ചു; ആനക്കര പഞ്ചായത്ത് ഭരണം സിപിഎം കൊണ്ടുപോയി. പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് മുസ്ലിം ലീഗ് അംഗങ്ങള്‍ വിട്ടുനിന്നത് സിപിഎമ്മിന് വഴി എളുപ്പമാക്കി. ഇതുവരെ ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പോരാണ് എല്‍ഡിഎഫിന് അവസരം ഒരുക്കിയത്.