Azam Khan Gets Interim Bail By Allahabad High Court In ED Case അസം ഖാന് ജാമ്യം; ഇഡിയെ കുടഞ്ഞ് അലഹാബാദ് ഹൈക്കോടതി, ജയില്‍കവാടത്തിലെ അറസ്റ്റ് കടന്നകൈ. സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് അലഹാബാദ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴാണ് രണ്ടാഴ്ച മുമ്പ് അസം ഖാനെ ജയില്‍ കവാടത്തില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തത്. ഇത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയുള്ള നീക്കമാണ് എന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.