Actress Case: Setback for survivors advocate T.B. Mini as High Court Dismisses Plea Against Judge Honey M Varghese| അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമർശം, ടിബി മിനിക്ക് തിരിച്ചടി, ജഡ്ജിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് എതിരെ അതിജീവിതയുടെ അഭിഭാഷക ടിബി മിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. കേസിന്റെ വാദം നടക്കുമ്പോള്‍ അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നു എന്നുളള ജഡ്ജിയുടെ പരാമര്‍ശത്തിന് എതിരെയായിരുന്നു ടിബി മിനിയുടെ ഹര്‍ജി.ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ടിബി മിനിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് തള്ളിയത്.