കൊച്ചി: നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി (Kochi bike stunt). മട്ടാഞ്ചേരി. മട്ടാഞ്ചേരി സ്വദേശി ആസിഫ് ഹാസിമിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. എംജി റോഡിലൂടെ ബൈക്ക് ഇരുവശങ്ങളിലേക്കും വെട്ടിച്ചും അപകടകരമായ രീതിയിൽ ഓടിച്ചുമായിരുന്നു യുവാവിന്റെ അഭ്യാസം. ബൈക്ക് ഓടിച്ചിരുന്ന യുവാവും പിന്നിലിരുന്ന സുഹൃത്തും ഹെൽമറ്റ് ധരിച്ചിരുന്നില്ല. യുവാക്കൾക്ക് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്നവരാണ് അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബൈക്ക് ഓടിച്ചയാളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.