Cost Of Bengaluru Skydeck Increased To Rs 800 Crore 250 Meter Height Planned Progress Underway. ബെംഗളൂരുവിലെ സ്കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയർത്തി; 250 മീറ്റർ ഉയരം, നടപടികൾ പുരോഗമിക്കുന്നു. ബെംഗളൂരു: നഗരത്തിൽ നിർമ്മിക്കാൻ നിർദേശിച്ചിട്ടുള്ള 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് പദ്ധതിയുടെ ചെലവ് 500 കോടി രൂപയിൽ നിന്ന് 800 കോടി രൂപയായി ഉയർത്തി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വേഗത്തിലായതോടെയാണ് പുതിയ ചെലവ് കണക്കുകൾ പുറത്തുവന്നത്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രധാന സ്വപ്ന പദ്ധതികളിലൊന്നായ ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഒരുങ്ങുകയാണ്.