Crucial Meeting Of Quad Nations In Manila; Will Narendra Modi And Donald Trump Hold Talks. ക്വാഡ് രാജ്യങ്ങളുടെ നിർണായക യോഗം മനിലയിൽ; നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും ചർച്ച നടത്തിയേക്കും? ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരുമിച്ച് നവംബർ 17ന് ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിൽ ക്വാഡ് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കും. ആസിയാൻ ഉച്ചകോടിക്കിടെ നടക്കുന്ന യോഗത്തിൽ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. രണ്ട് വർഷത്തിനിടെ നടക്കുന്ന ക്വാഡ് നേതാക്കളുടെ ആദ്യ യോഗമാണിത്.