Kumarakripa Is Now DK Shivakumars Official Residence 160 Year Old Buildings Renovation Draws Sharp Criticism. കുമാരകൃപ ഇനി ഡികെയുടെ ഔദ്യോഗിക വസതി; 160 വർഷം പഴക്കമുള്ള കെട്ടിടം, നവീകരിച്ചതിൽ വിമർശനം ശക്തം. ബെംഗളൂരു: നഗരത്തിലെ 160 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കുമാരകൃപ പൈതൃക മന്ദിരം ഇനി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഔദ്യോഗിക വസതി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കെട്ടിടത്തിന് ഗംഗ എന്ന് പുതിയ പേരും നൽകിയിട്ടുണ്ട്. കാർത്തിക സോമവാര ദിനത്തിലാണ് മുഖ്യമന്ത്രി നവീകരിച്ച വസതിയിൽ താമസം ആരംഭിച്ചത്.