Supreme Court suspends life sentences of two convicts in the Bilkis Bano case, grants them bail.| ബില്‍ക്കിസ് ബാനു കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജാമ്യം അനുവദിച്ചു. ന്യൂ ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. പ്രതികളായ പ്രദീപ് മോദിയ, ബിപിന്‍ചന്ദ് ജോഷി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.2002ലെ ഗുജറാത്ത് കലാപക്കാലത്ത് ഗര്‍ഭിണിയായിരുന്ന 21കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇവരുടെ ജീവപര്യന്തം തടവ് ശിക്ഷ ബോംബെ ഹൈക്കോടതി 2017 മെയില്‍ ശരി വെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.