Winter Session Of Parliament In The First Week Of December; Delimitation May Come Up For Discussion Again. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ആദ്യവാരം? ഡീലിമിറ്റേഷൻ വീണ്ടും ചർച്ചയായേക്കും. ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം നിർണായകമായ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയാകുമെന്ന് റിപ്പോർട്ട്. വനിതാ സംവരണം നടപ്പാക്കുന്നതിനായി ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയവുമായി ബന്ധിപ്പിച്ചുള്ള ഭരണഘടനാ ഭേദഗതി അഥവാ ഡീലിമിറ്റേഷൻ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്. വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനാണ് സർക്കാർ പ്രധാന പരിഗണന നൽകുന്നത്.നിലവിൽ ലോക്സഭയിൽ 543 സീറ്റുകളാണുള്ളത്.