മൂന്ന് പതിറ്റാണ്ട് പിന്നിട്ട രാജഗിരി കിഡ്സ് ഫെസ്റ്റ്; ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി ജിഗ്സ പസിൽ . Rajagiri Kids Fest Marks Three Decades; Jigsaw Puzzle Earns A Spot In The Asian Book Of Records. കളമശ്ശേരി: രാജഗിരി സ്കൂൾ ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കിൻഡർഗാർട്ടൻ കുട്ടികളുടെ ഏറ്റവും വലിയ മഹോത്സവമായ രാജഗിരി കിഡ്സ് ഫെസ്റ്റിന്റെ 30-ാമത്തെ പതിപ്പ് ശിശുദിനത്തിൽ അരങ്ങേറി. മേളയുടെ ഉൽഘാടനം സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാ പൗലോസ് കിടങ്ങൻ നിർവഹിച്ചു. 60 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കിൻഡർഗാർട്ടൻ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ തങ്ങളുടെ സർഗവൈഭവം പ്രകടിപ്പിച്ചു.