Attention Train Passengers Ticket Fares For These 8 Trains Will Be Reduced The Jan Shatabdi Is Also On The List. ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ 8 ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയും, ലിസ്റ്റിൽ ജനശതാബ്ദിയും..! തിരുവനന്തപുരം: ജനുവരി 1 മുതൽ കേരളത്തിൽ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. ഇതോടെ കേരളത്തിലെ ട്രെയിൻ യാത്രികർക്ക് വലിയ ആശ്വാസമാണ് വന്നുചേരുന്നത്. ഈ ട്രെയിനുകളെ സൂപ്പർഫാസ്റ്റ് വിഭാഗത്തിൽ നിന്ന് സാധാരണ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റിയതിനെ തുടർന്നാണ് നിരക്ക് കുറച്ചത്. പുതിയ ട്രെയിൻ നമ്പറുകളും ഈ മാറ്റങ്ങളിൽ ഉൾപ്പെടും.