PK Faisal Rejects Allegation of Demanding Rs 20 Lakh; Says He Has Nothing to Hide, Challenges Complainant to Release Evidence20 ലക്ഷം ആവശ്യപ്പെട്ടെന്ന പരാതി തള്ളി പികെ ഫൈസൽ; മടിയിൽ കനമില്ല, തെളിവ് പുറത്തുവിടട്ടെ. തനിക്കെതിരായ സാമ്പത്തിക ആരോപണം തള്ളി കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ . ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തന്നെ പൊതുസമൂഹത്തിൽ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫൈസൽ പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാ ഭാരവാഹികളോടും കൂടിയാലോചിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ഒരു ഘട്ടത്തിലും സുബ്ബയ്യ റായിയുമായി ആശയവിനിമയം നടത്തിയിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.