Sabarimala Prasadam To Be Delivered To Devotees Homes; New Initiative In Collaboration With India Post. പത്തനംതിട്ട: ഇനി ശബരിമല ഭക്തർക്ക് പ്രസാദം വീടുകളിൽ എത്തിക്കുക എളുപ്പം. ഇന്ത്യാ പോസ്റ്റ് വഴി അവരുടെ വീടുകളിൽ അയ്യപ്പന്റെ പ്രസാദം സ്വീകരിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കാൻ തീരുമാനിച്ചതോടെയാണ് ഇത്. ഭക്തർ തങ്ങളുടെ മടക്കയാത്രയിൽ വഴിപാട് പ്രസാദം ഒന്നിച്ച് കൊണ്ടുപോകേണ്ടതിന്റെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം വന്നിരിക്കുന്നത്.2026-27 മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിന് മുന്നോടിയായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിലുള്ള കരാറിലൂടെയാണ് പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്.