If the Kerala Bank had not been formed, the cooperative sector would have been completely destroyed,” says Kadakampally Surendran.കേരള ബാങ്ക് രൂപീകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ സഹകരണ മേഖല തകർന്ന് തരിപ്പണമായേനെ;കടകംപള്ളി സുരേന്ദ്രൻ. കേരള ബാങ്ക് പിരിച്ചുവിട്ട് വീണ്ടും പഴയ ജില്ലാ സഹകരണ ബാങ്കുകള്‍ പുനഃസ്ഥാപിക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ വാക്കുകൾക്ക് മറുപടിയുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നത്തെ സാഹചര്യത്തിൽ കേരള ബാങ്ക് രൂപീകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ സഹകരണ മേഖല തകർന്ന് തരിപ്പണമായേനേയെന്ന് കടകംപള്ളി പറഞ്ഞു. കേരളത്തിൽ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ 90% സഹകരണ സംഘങ്ങളും UDF നിയന്ത്രണത്തിലുള്ളതാണ്. ഇത് പരിഹരിക്കാൻ ഇനിയുള്ള കാലത്ത് കേരള ബാങ്കിനെന്നല്ല ആർക്കും കഴിയില്ല.