കേരളത്തിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ. തിരുവനന്തപുരം∙ സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഭരണ - പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി നിയമസഭയില്‍ പാസാക്കി. ഇതിനു മുന്‍പ് 2018ലാണ് ശമ്പള വര്‍ധന നടപ്പാക്കിയതെന്നും ജീവിതച്ചെലവു കൂടിയ സാഹചര്യത്തില്‍ അംഗങ്ങള്‍ ബുദ്ധിമുട്ട് പങ്കുവച്ചിരുന്നുവെന്നും തര്‍ക്കങ്ങളില്ലാതെ ബില്‍ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എംഎല്‍എമാരുടെ പ്രതിമാസ ആനുകൂല്യങ്ങള്‍ 70000 രൂപയില്‍നിന്ന് 98000 മാകും.