Technical Glitch Affecting US Flight Services Persists; Flights Cancelled Today As Well. യുഎസിലെ വിമാന സർവീസുകളെ ബാധിച്ച സാങ്കേതിക തടസം തുടരുന്നു; ഇന്നും സർവീസുകൾ റദ്ദാക്കി. ന്യൂയോർക്ക്: യുഎസിലെ വിമാന സർവീസുകളെ ബാധിച്ച സാങ്കേതിക തടസം തുടരുന്നു. ഇതിനെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതോടെ അമേരിക്കയിലുടനീളമുള്ള വിമാന യാത്രാ തടസങ്ങൾ ഞായറാഴ്ച വരെ തുടരുമെന്നാണ് വിവരം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) എയർ ട്രാഫിക് കൺട്രോൾ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടത്.