Thiruvananthapuram: Construction Of The Kazhakootam Enchakkal Stretch Of NH 66 To Be Expedited. തിരുവനന്തപുരത്തിന്റെ മുഖം മാറ്റാൻ സമഗ്ര പദ്ധതികൾ; കഴക്കൂട്ടം-ഈഞ്ചക്കൽ സ്ട്രെച്ചിന്റെ നിർമ്മാണം വേഗത്തിലാക്കും. തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അടിസ്ഥാന സൗകര്യ വികസനം അവലോകനം ചെയ്യാൻ ചേർന്ന യോഗം ദേശീയ പാത 66ന്റെ നിർമ്മാണം വേഗത്തിലാക്കാനും നിർദ്ദിഷ്ട തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് (ഒആർആർ) ഒരു മാസത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനും തീരുമാനിച്ചിരിക്കുകയാണ്.എൻഎച്ച്-66 നിർമ്മാണത്തിന്റെ, പ്രത്യേകിച്ച് ഈഞ്ചക്കലിനും കഴക്കൂട്ടത്തിനും ഇടയിലുള്ള പാതയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. റോഡരികിലെ ഡ്രെയിനേജ് സംവിധാനങ്ങളിലെ തടസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു.