Bengaluru Residents Will Have To Wait Longer; Outer Ring Road Development Is Delayed, Cost Rises. ബെംഗളൂരു നിവാസികൾ ഇനിയും കാത്തിരിക്കണം; ഔട്ടർ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി! ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിൽ ഒന്നായ ഔട്ടർ റിംഗ് റോഡിന്റെ (ഒആർആർ) പുനർവികസനത്തിനായി കർണാടക സർക്കാർ 450 കോടി രൂപ പ്രഖ്യാപിച്ച് ഏകദേശം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഒരു വർഷത്തിന് ശേഷവും പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. തുടർച്ചയായ തടസങ്ങളും ഇടയ്ക്ക് ഉണ്ടായ ഡിസൈൻ മാറ്റങ്ങളും നടപടിക്രമങ്ങളിലെ കാലതാമസവും കാരണം പദ്ധതിയുടെ ചെലവ് ഇപ്പോൾ 486 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.