തൃശൂർ: ദേശീയപാത 66-ൽ പണി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ, നാട്ടികയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത്... നിർമാണം പൂർത്തിയാകാതെ ഒക്ടോബർ എട്ടു മുതൽ ടോൾ പിരിക്കാനുള്ള അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലുള്ള ജനകീയ സമിതി അറിയിച്ചിരുന്നു. രാവിലെ എട്ടു മണി മുതൽ ആരംഭിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്-ലീഗ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കോൺഗ്രസിന് പുറമേ സിപിഎം അടക്കമുള്ള മറ്റു സംഘടനകളും സമരത്തിൽ പങ്കെടുത്തു. പ്രതിഷേധം ശക്തമായതോടെ പൊലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വരികയും പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.