Namma Metro Pink Line Moves Closer to Launch with October Safety Inspection: പിങ്ക് ലൈനിന്റെ ഈ ഭാഗം യാത്രക്കാര്‍ക്കായി തുറക്കുന്നതിന് മുമ്പുള്ള നിര്‍ണായക നടപടികളിലൊന്നാണ് സുരക്ഷാ പരിശോധന. പാത, പാലം, സിഗ്നലിങ് സംവിധാനം, സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും സംഘം പരിശോധിക്കും. ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാകുന്നു. കലേന അഗ്രഹാര മുതല്‍ തവരെക്കെരെ വരെയുള്ള 7.5 കിലോമീറ്റര്‍ ഉയരപ്പാതയില്‍ ഒക്ടോബര്‍ 6 മുതല്‍ 8 വരെ സുരക്ഷാ പരിശോധന നടത്താന്‍ സാധ്യതയുണ്ട്. മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പരിശോധന.